”കൊച്ചിയില്‍ ഞാനിനി ഇല്ല, എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം”

കൊച്ചി: നിരവധി മലയാളി ആരാധകരെ സ്്വന്തമാക്കിയ നടന്‍ ബാല കൊച്ചിയില്‍ നിന്നും താമസം മാറ്റിയെന്ന് ഫേസ്ബുക്ക് കുറിപ്പ്. അടുത്തിടെയാണ് ബന്ധുവായ കോകിലയുമായി ബാലയുടെ വിവാഹം നടന്നത്. കൊച്ചിയില്‍ത്തന്നെയുണ്ടാകുമെന്ന് അന്ന് താരം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ കൊച്ചയില്‍ നിന്നും താമസം മാറിയെന്നും ഒരുപാട് ദൂരെയല്ലെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

”എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി, എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു” എന്നാണ് ബാല ഫേസ്ബുക്കില്‍ കുറിച്ചത്.

ബാലയുടെ പോസ്റ്റിങ്ങനെ

എല്ലാവര്‍ക്കും നന്ദി!
ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ
എന്ന് നിങ്ങളുടെ സ്വന്തം
ബാല..

More Stories from this section

family-dental
witywide