നീലഗിരി: തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയും കാട്ടാന ഗൂഡല്ലൂരിലെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) ആണ് മരിച്ചത്. ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 10 45 ഓടെയായിരുന്നു സംഭവം.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഇന്നലെ വലിയ ഭീതിയാണ് മേഖലയിൽ ഉയർത്തിയത്. കാട്ടാന ശല്യം രൂക്ഷമായതോടെ വനപാലകരും പ്രശാന്ത് അടക്കമുള്ള നാട്ടുകാരും ഇവയെ തുരത്തിയോടിക്കാനിറങ്ങിയിരുന്നു. കാട്ടാനായെ തുരത്തിയ ശേഷം വിട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രശാന്ത് ആക്രമിക്കപ്പെട്ടത്. ഉടൻ തന്നെ വനപാലകർ എത്തി പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഊട്ടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലഗിരിയിൽ കഴിഞ്ഞ ആഴ്ചകളിലും കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
young man died in Nilgiris Gudalur wild elephant attack latest news