കൊല്ലം: കൊല്ലം പത്തനാപുരത്ത് പുരയിടത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമേറ്റെന്ന് സംശയം. പത്തനാപുരം കുന്നിക്കോട് തെങ്ങുവിള വീട്ടില്‍ ബിജുലാല്‍ (47) ആണ് ദാരുണമരണത്തിന് കീഴടങ്ങിയത്. വീടിനു സമീപത്തെ പുരയിടത്തില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൃഷിയിടത്തില്‍ പോകാന്‍ വീട്ടില്‍നിന്നും ഇറങ്ങിയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തില്‍ കുഴഞ്ഞു വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ വിവിധ ഇടങ്ങളില്‍ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയര്‍ ഭാഗത്തും പൊള്ളിയ നിലയില്‍ തൊലി അടര്‍ന്നിരിക്കുകയായിരുന്നുവെന്നാണ് വിവരം. ശരീരത്തില്‍ അതിഭയങ്കരമായ ചൂടും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Tags: