തിരക്കേറിയ ഫ്ളൈ ഓവറില്‍ കാര്‍ നിര്‍ത്തി യുവാവിന്റെ ഇന്‍സ്റ്റഗ്രാം റീല്‍ ; പിന്നാലെ ഗതാഗതക്കുരുക്കും 36,000 രൂപ ഫൈനും

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം റീലിനായി തിരക്കേറിയ ഫ്‌ളൈഓവര്‍ റോഡില്‍ കാര്‍ നിര്‍ത്തി വീഡിയോ എടുത്ത് യുവാവ്. പിന്നാലെ കയ്യോടെ പൊക്കി പൊലീസും. ഡല്‍ഹിയിലാണ് സംഭവം. പ്രദീപ് ധാക്ക എന്ന യുവാവാണ് ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ ഫ്‌ലൈ ഓവറില്‍ കാര്‍നിര്‍ത്തി വീഡിയോ പകര്‍ത്തിയത്. തിരക്കേറിയ റോഡില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് യുവാവ് സൃഷ്ടിച്ചത്.

വാഹനം പിടിച്ചെടുത്ത ഡല്‍ഹി ട്രാഫിക് പോലീസ് പ്രദീപ് ധാക്കക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തു. 36,000 രൂപ പിഴയും ചുമത്തി.

തിരക്കിനിടയില്‍ കാര്‍ നിര്‍ത്തുന്നതായി പ്രദീപ് ധാക്ക വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. മാത്രമല്ല, ഇയാള്‍ ഡോര്‍ തുറന്ന് കാര്‍ ഓടിക്കുകയും ചെയ്തിരുന്നു. പോലീസ് ബാരിക്കേഡുകള്‍ക്ക് തീയിടുകയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദീപ് ധാക്കയുടെ വാഹനം പിടിച്ചെടുക്കുകയും കേസെടുത്തതും കാണിച്ച് ഡല്‍ഹി പൊലീസ് എക്സ് പ്രൊഫൈലില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രദീപ് ധാക്ക ഉപയോഗിച്ച കാര്‍ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് ഏതാനും വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

More Stories from this section

family-dental
witywide