നാലുമാസം മുൻപ് 70 ലക്ഷം ലോട്ടറിയടിച്ച ബേക്കറി ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കാ​സ​ര്‍കോ​ട്: നാ​ലു മാ​സം മു​മ്പ് 70 ല​ക്ഷം രൂ​പ​യു​ടെ ലോ​ട്ട​റി​യ​ടി​ച്ച നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യെ ക​ട​ക്കു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇന്നലെ രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം പുറത്തറിയുന്നത്. നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡി​ലെ രാം​പ​ണ്ണ ഷെ​ട്ടി​യു​ടേ​യും ഭ​വാ​നി​യു​ടേ​യും മ​ക​ന്‍ വി​വേ​ക് ഷെ​ട്ടി​യാ​ണ് (36) മ​രി​ച്ച​ത്.

സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നി​ഗമനം. ഭാ​ര്യ: ആ​ര​തി. മ​ക​ന്‍: ആ​ന്‍വി. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​നി​ത് ഷെ​ട്ടി, വി​ദ്യ.

More Stories from this section

family-dental
witywide