ട്രയിനില്‍ യുവ വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റതായി സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷൊര്‍ണൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവ വനിതാ ഡോക്ടറെ പാമ്പ് കടിച്ചതായി സംശയം. ഇന്ന് രാവിലെ ഏഴുമണിയോടെ നിലമ്പൂരില്‍ നിന്നു ഷൊര്‍ണൂരിലേക്കു പോയ ട്രെയിനിലാണ് സംഭവം. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25) യെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ വല്ലപ്പുഴ എത്തുന്നതിനു മുന്‍പാണ് ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റതായി സംശയമുണ്ടായത്. ഗായത്രിക്ക് പാമ്പ് കടിയേറ്റതായി പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഇപ്പോഴും നിരീക്ഷണത്തിലാണ്.

അതേസമയം, ട്രെയിനിലെ ബെര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാമ്പിനെ പിടിക്കാനായി നിലമ്പൂര്‍ സ്റ്റേഷനില്‍ ആര്‍ആര്‍ടി സംഘം തയ്യാറായിട്ടുണ്ട്.

More Stories from this section

family-dental
witywide