മദ്യപാനത്തിൻ്റെ അനന്തരഫലങ്ങൾ മദ്യപാനിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതായിരുന്നു ഇത്രയും നാളത്തെ ആശങ്ക. എന്നാൽ ഇത് അവിടംകൊണ്ട് തീരുന്നില്ലാ. പുതിയ പഠനങ്ങൾ പറയുന്നത്, മദ്യത്തിന്റെ അമിതമായ ഉപഭോഗം ഭാവിയി തലമുറകളെ ബാധിക്കുമെന്നാണ്. മദ്യപാനിയായ വ്യക്തിയുടെ പേരക്കുട്ടികൾക്ക് ജനിതക തകരാറുകൾ ഉണ്ടാക്കുന്നതിലേക്ക് ഇത് നയിക്കും. കുട്ടികളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മദ്യപാനത്തിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് പുതിയ പഠനം പറയുന്നത്.
ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഫിസിയോളജി പ്രൊഫസറായ മൈക്കൽ ഗോൾഡിംഗ് പറയുന്നത് കേൾക്കൂ, “അച്ഛൻ്റെ മദ്യപാനം കുട്ടികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, പെറ്റേർണൽ ഡ്രിങ്കിങ്ങിന് ഇത്തരത്തിൽ ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോ എന്നും മദ്യപിക്കുന്ന ആളുകടെ സന്തതി പരമ്പരകളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും വ്യക്തമല്ലായിരുന്നു.”
മൈ ലാബ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പുതിയ പഠനം. മാതാപിതാക്കളിൽ നിന്നുള്ള വിട്ടുമാറാത്ത മദ്യപാനം അടുത്ത തലമുറയിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു, ഇതുമൂലം അവരുടെ പേരക്കുട്ടികൾക്ക് വേഗത്തിൽ പ്രായമാകുകയും കൂടുതൽ രോഗങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്നു.”
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ കണക്കനുസരിച്ച്, യുഎസിലെ മുതിർന്നവരിൽ 11% പേർക്കും മദ്യപാന വൈകല്യമുണ്ട്. അമിതമായ മദ്യപാനം കരൾ രോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൈജ്ഞാനിക പ്രവർത്തനം കുറയ്ക്കുക, ത്വരിതഗതിയിലുള്ള വാർദ്ധക്യം എന്നിവയുൾപ്പെടെ ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
മാതാപിതാക്കൾ ഈ ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലേക്ക് പകരാം. ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് യുഎസിലെ 20 സ്കൂൾ കുട്ടികളിൽ ഒരാളെ എന്ന തോതിൽ ബാധിക്കുന്നുണ്ടെന്നും ശാരീരിക, മാനസിക വികാസക്കുളവും പെരുമാറ്റ വൈകല്യങ്ങളും ഇതിന്റെ അനന്തരഫലമാണെന്നും പഠനം പറയുന്നു.
“ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് ഉള്ള കുട്ടികളിൽ, ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള മുതിർന്നവരുടെ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുവരുന്നു. ഈ വൈകല്യങ്ങളുള്ള ആളുകൾക്ക് കൗമാരത്തിലാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാക്കിയുള്ളവരെ ഇത് സാധാരണയായി അവരുടെ 40-നും 50-നും ഇടയിൽ ബാധിക്കുന്നു. “