കോഴിക്കോടും ‘ജനരോഷം’, സൈബർ പാർക്കിൽ വനംമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട് ഹർത്താൽ പുരോഗമിക്കുന്നതിനിടെ കോഴിക്കോടും പ്രതിഷേധം. വയനാട് ശക്തമായ ജനരോഷം ഇരമ്പുന്നതിനിടെയാണ് കോഴിക്കോടും പ്രതിഷേധം ഉണ്ടായത്. വനം മന്ത്രി എ കെ ശശീന്ദ്രനെതിരെയാണ് കോഴിക്കോട് പ്രതിഷേധം അരങ്ങേറിയത്.

മന്ത്രി എ കെ ശശീന്ദ്രന്‍റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കോഴിക്കോട് സൈബർ പാർക്കിൽ നിക്ഷേപ സംഗമത്തിനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റി.

അതേസമയം വയനാട് ഹർത്താലിനിടെ പ്രതിഷേധം ഇരമ്പിയതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 3 മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20 ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

youth congress black flag protest against minister ak saseendran on wild elephant attack issue

More Stories from this section

family-dental
witywide