രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി: വ്യാപക പ്രതിഷേധം

 യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കണ്ണൂരും ആലപ്പുഴയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

 അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പോലീസ് സ്‌റ്റേഷനും ഉപരോധിച്ചിരുന്നു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കോഴിക്കോട്ട് റോഡ് ഉപരോധിച്ചു. 

കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. രാഹുലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.

പിണറായി വിജയനെതിരെ പ്രതിഷേധിച്ചാല്‍ പോലീസ് എന്തും ചെയ്യുമെന്നാണ് രാഹുലിന്റെ അറസ്റ്റ് അറസ്റ്റ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. വെളുപ്പിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമാണുണ്ടായത്. പിണറായി വിജയനെതിരെ സംസാരിച്ചാല്‍, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം, ധാര്‍ഷ്ട്യം പോലീസിനുണ്ടായിരിക്കയാണെന്ന് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നാട്ടിലുള്ള ആളല്ലേയെന്നും ഈ രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അക്രമം കാണിച്ചാല്‍ മനസിലാക്കാം, ഇവിടെ കാര്യമായ അക്രമങ്ങളൊന്നുമില്ലാതെ വലിയ ക്രിമിനല്‍ പുള്ളികളെ കൈകാര്യം ചെയ്യുന്നതുപോലെ ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.

youth congress protest in all parts of Kerala on the arrest of Rahul Mamkoottathil

More Stories from this section

family-dental
witywide