ആലുവ നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

കൊച്ചി : തിരക്കേറിയ ആലുവ നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവം കണ്ടത് പ്രദേശത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍. ഉടന്‍ തന്നെ ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി.

റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാറില്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് തന്നെ ഒരാളെ തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ഇന്നത്തെ സംഭവമെന്നും സംശയമുണ്ട്.

Youth goes missing from Aluva

More Stories from this section

family-dental
witywide