ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു; 16 കാരി വിവാഹത്തില്‍ നിന്ന് പിന്മാറി, കലിപൂണ്ട യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു

ബംഗളൂരു: വിവാഹത്തില്‍ നിന്നും പിന്മാറിയ 16 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കര്‍ണ്ണാടകയിലെ മടിക്കേരിയില്‍ നിന്നാണ് അതിദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 32 കാരനായ പ്രകാശ് എന്ന യുവാവാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇന്നലെ പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയെ മടികെരെയിലെ സുര്‍ലബ്ബി ഗ്രാമത്തില്‍ വച്ച് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു യുവാവ്. പക്ഷേ എന്നിരുന്നാലും, നിയമവിരുദ്ധമായ ചടങ്ങിനെക്കുറിച്ച് ആരോ ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിക്കുകയും കമ്മീഷന്‍ സംഘം സ്ഥലത്തെത്തി ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ കുടുംബങ്ങളോട് ഉത്തരവിടുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹനിശ്ചയം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയും ചടങ്ങ് മുടങ്ങുകയും ചെയ്തു. ഇതിനു പിന്നാലെ രോഷാകുലനായ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide