രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം : കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് യുവാക്കള്‍

കൊച്ചി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കാറില്‍ യുവാക്കളുടെ സാഹസിക യാത്ര തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെയോടെ ഗ്യാപ് റോഡില്‍ പെരിയ കനാല്‍ ഭാഗത്താണ് യുവാക്കള്‍ സാഹസിക പ്രകടനം നടത്തിയത്. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡില്‍ അഞ്ചാമത്തെ സംഭവമാണിത്.

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവര്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് നാട്ടുകാര്‍ ചിത്രീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ, ഇവര്‍ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. ഗ്യാപ് റോഡില്‍ സാഹസിക പ്രകടനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ജീവന്‍പണയംവെച്ചുള്ള അഭ്യാസ പ്രകടനങ്ങളുമായി തുടര്‍ച്ചയായി യുവാക്കള്‍ എത്തുന്നത്. ദൃശ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

More Stories from this section

family-dental
witywide