ദില്ലി: കമ്മ്യൂണിറ്റി മാർഗ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് യൂ ട്യൂബ് 2023 അവസാന പാദത്തിൽ ഇന്ത്യയിൽ നിന്ന് 2.25 ദശലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ഗൂഗിൾ ട്രാൻസ്‌പരൻസി റിപ്പോർട്ട് അനുസരിച്ച് ലൈംഗിക ഉള്ളടക്കമുള്ള വീഡിയോകളാണ് നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ കാര്യമായ അളവിലുള്ള ഉള്ളടക്കം എടുത്തുകളഞ്ഞു, 9 ദശലക്ഷത്തിലധികം വീഡിയോകൾ നീക്കം ചെയ്തു.
96 ശതമാനം വീഡിയോകളും പ്രേക്ഷകർ കാണും മുമ്പ് നീക്കം ചെയ്തു. നയങ്ങൾ ലംഘിച്ചതിന് 20 ദശലക്ഷത്തിലധികം ചാനലുകൾ പൂട്ടിച്ചു. 1.1 ബില്യൺ കമൻ്റുകൾ ഇല്ലാതാക്കി. ഓട്ടോമേറ്റഡ് ഫിൽട്ടറുകളാലാണ് നിരവധി വീഡിയോകൾ നീക്കിയത്. കമ്മ്യൂണിറ്റ് മാർഗനിർദേശങ്ങൾ പാലിക്കാനായി മെഷീൻ ലേണിംഗിൻ്റെയും ജീവനക്കാരുടെയും സഹായമാണ് തേടുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഒരു യൂട്യൂബ് ചാനൽ 90 ദിവസത്തിനുള്ളിൽ മൂന്ന് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ സ്‌ട്രൈക്കുകൾ നേരിടുകയോ ഗുരുതരമായി ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ചാനൽ പൂട്ടും. ഒരു ചാനൽ പൂട്ടിയാൽ അതിൻ്റെ എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെടും.
YouTube removed 2.5 million video after violated community standards