റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം, ബി​ഗ് ബോസ് വിജയിയായ യൂട്യൂബർ അറസ്റ്റിൽ

നോയിഡ: റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം ഉപയോ​ഗിച്ചെന്ന കേസിൽ ബിഗ് ബോസ് വിജയിയും യുട്യൂബറുമായ എൽവിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. 2023 നവംബറിലാണ് റേവ് പാർട്ടിയിൽ പാമ്പിൻ വിഷം ഉപയോ​ഗിച്ച സംഭവമുണ്ടായത്.

നവംബർ മൂന്നിന് നോയി‍‍ഡ സെക്ടർ 51 ലെ ഒരു വിരുന്ന് ഹാളിൽ നടത്തിയ റെയ്‌ഡിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 9 പാമ്പുകളെയും പാമ്പിൻ വിഷവും പൊലീസ് കണ്ടെടുത്തു. എൽവിഷിനെതിരെ അന്നേ ആരോപണമുയർന്നിരുന്നു. എന്നാൽ സംഭവസ്ഥലത്ത് എൽവിഷ് ഉണ്ടായിരുന്നില്ലെന്നത് പൊലീസിനെ കുഴക്കി.

പിന്നീട് എൽവിഷിന് സംഭവവുമായുള്ള ബന്ധം തെളിയിക്കാനായി ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പിഎഫ്എ (പീപ്പിള്‍ ഫോര്‍ ആനിമല്‍) സംഘടന വ്യാജമേൽവിലാസത്തിൽ എൽവിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാഹുൽ എന്നയാളുടെ നമ്പർ എൽവിഷ് കൈമാറി.

പാമ്പിനെയും പാമ്പാട്ടികളെയും സംഘടിപ്പിച്ച എൽവിഷ് സെക്ടർ 51 ലെ ഹാളിലേക്ക് വരാൻ പിഎഫ്എ സംഘത്തോട് രാഹുൽ മുഖേന ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവിടെയെത്തിയ പിഎഫ്എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Youtuber elvish arrested for snake poison case

More Stories from this section

family-dental
witywide