ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബഹരംപൂരില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരിയെ തകര്‍ത്ത് തൃണമൂലിന് വിജയം സമ്മാനിച്ച് യൂസഫ് പത്താന്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സ്വന്തം തട്ടകമായ ബഹരംപൂരില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്. ഇത് കോണ്‍ഗ്രസിനാകെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനേക്കാള്‍ 60,000 വോട്ടുകള്‍ക്ക് പിന്നിലാണ് ചൗധരി. 1999 മുതല്‍ ബഹരംപൂരില്‍ നിന്നുള്ള എംപിയും പശ്ചിമ ബംഗാളിലെ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ ചൗധരിയുടെ ഏറ്റവും കടുത്ത തിരഞ്ഞെടുപ്പ് വെല്ലുവിളിയായിരുന്നു ഇത്.