റഷ്യക്കെതിരായ പശ്ചാത്യ രാജ്യങ്ങളുടെ മൗനത്തെ വിമർശിച്ച് സെലൻസ്കി, ചൈനക്കും ഉത്തര കൊറിയക്കും വിമർശനം, ‘അമേരിക്കൻ സ്ഥാനാർഥികൾ പിന്തുണ പ്രഖ്യാപിക്കണം’

കീവ്: ഉത്തരകൊറിയൻ പട്ടാളത്തെ വിന്യസിച്ച റഷ്യൻ നടപടിക്കെതിരെ മൗനം പാലിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി. പശ്ചാത്യ രാജ്യങ്ങളുടെ മൗനം പുടിന്‍റെ സംഘത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ദക്ഷിണ കൊറിയയുടെ കെ.ബി.എസ് ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെലൻസ്കി പറഞ്ഞു. പുടിൻ യൂറോപ്പിന്റെ പ്രതികരണം എന്താണെന്ന് നിരീക്ഷിക്കുകയാണ്. അതിനുപിന്നാലെ ഏറ്റുമുട്ടല്‍ കടുപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റലിജൻസ് ചാനലുകള്‍ വഴി ഉത്തരകൊറിയക്കാരെ നേരിട്ട് പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചതായി റഷ്യ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. റഷ്യൻ സൈനിക പ്ലാന്‍റുകളില്‍ ജോലി ചെയ്യാൻ എൻജിനീയറിങ്ങില്‍ വിദഗ്ധരായ സൈനികരെയും വൻതോതില്‍ സിവിലിയൻമാരെയും അയക്കാൻ ഉത്തര കൊറിയയുടെ അനുമതിക്ക് പുടിൻ ഇതിനകം ശ്രമം നടത്തിയതായും സെലൻസ്കി പറഞ്ഞു. ചൈനയുടെ ‘നിശബ്ദത’ തന്നെ അത്ഭുതപ്പെടുത്തിയെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. യുദ്ധത്തില്‍ ഉത്തരകൊറിയൻ സൈനികരുടെ പങ്കാളിത്തം റഷ്യ നിഷേധിച്ചിട്ടില്ല.

നവംബര്‍ 5 ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുക്രൈനെ പിന്തുണയ്ക്കാൻ സ്ഥാനാർഥികൾ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അടുത്ത യു എസ് പ്രസിഡന്‍റ് യുക്രൈനിനുള്ള പിന്തുണ ശക്തിപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്‌തേക്കാം. പിന്തുണ ദുര്‍ബലമായാല്‍ റഷ്യ കൂടുതല്‍ ശക്തിയാർജ്ജിക്കും. യുദ്ധത്തില്‍ വിജയിക്കുന്നതില്‍ നിന്ന് ഞങ്ങളെ അത് തടയുമെന്നും സെലന്‍സ്‌കി പറഞ്ഞു. അതുകൊണ്ടുതന്നെ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആരായാലും യുക്രൈനെ സഹായിക്കുമെന്ന് പ്രഖ്യാപിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.

Zelensky attack europe on North Korean aid to Russia

More Stories from this section

family-dental
witywide