
വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യൻ പ്രസിഡന്റ വ്ലാദമിർ പുടിൻ ഭയപ്പെടുന്ന നേതാവാണ് ട്രംപെന്ന് സെലൻസ്കി പ്രശംസിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന് ദൃഢനിശ്ചയത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണുമായുമുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച ഫലപ്രദമായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടേയും യുറോപ്പിന്റേയും ലോകത്തിന്റെ മുഴുവനും ഐക്യമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് സെലൻസ്കി എക്സിലെ കുറിപ്പിൽ പറഞ്ഞു.
യുദ്ധ ഭ്രാന്ത് അവസാനിപ്പിക്കാൻ സെലൻസ്കിയും യുക്രെയ്നും ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞായറാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
Zelensky Praises Donald Trump