മുംബൈ: മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗര്‍ഭിണികളില്‍ വൈറസ് ബാധ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താനും സിക പോസിറ്റീവ് ആയ ഗര്‍ഭിണികളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച നിരീക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കീടമുക്തമാക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹത്തില്‍ പരിഭ്രാന്തി കുറയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും മുന്‍കരുതല്‍ ഐഇസി സന്ദേശങ്ങളിലൂടെ അവബോധം പ്രോത്സാഹിപ്പിക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Tags: