വാഷിംഗ്ടണ്‍: മാര്‍ക്ക് സക്കര്‍ബര്‍ഗ് വെള്ളിയാഴ്ച എലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. 2020 ന് ശേഷം ആദ്യമായാണ് കോടീശ്വരന്മാരായ ഇരുവര്‍ക്കുമിടയിലെ ഈ വലിയ മാറ്റം സംഭവിച്ചത്. ഈ വര്‍ഷം മസ്‌കിന്റെ സമ്പത്തില്‍ 48.4 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. അതേസമയം മെറ്റാ പ്ലാറ്റ്ഫോംസ് ആകട്ടെ വെള്ളിയാഴ്ച ഒരു പുതിയ റെക്കോര്‍ഡ് ഉള്‍പ്പെടെ പുത്തന്‍ ഉയരങ്ങളിലേക്കെത്തുകയും സക്കര്‍ബര്‍ഗ് തന്റെ സമ്പത്തില്‍ 58.9 ബില്യണ്‍ ഡോളര്‍ ചേര്‍ക്കുകയും ചെയ്തു.
2020 നവംബര്‍ 16 ന് ശേഷം ബ്ലൂംബെര്‍ഗിന്റെ ഏറ്റവും ധനികരായ ആളുകളുടെ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സുക്കര്‍ബര്‍ഗ് ഇടം നേടുന്നത് ഇതാദ്യമാണ്. നിലവില്‍ മസ്‌കിന്റെ ആസ്തി 180.6 ബില്യണ്‍ ഡോളറാണ്. സക്കര്‍ബര്‍ഗിന്റെത് 186.9 ബില്യണ്‍ ഡോളറും
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക മാര്‍ച്ച് ആദ്യം പുറത്തുവന്നപ്പോള്‍, ഒന്നാം സ്ഥാനത്തായിരുന്ന മസ്‌ക് ഇപ്പോള്‍ പിന്തള്ളപ്പെടാന്‍ ഒരു കാരണമുണ്ട്. ടെസ്ല വിലകുറഞ്ഞ കാറിനായുള്ള പദ്ധതികള്‍ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരികള്‍ താഴ്ചയിലേക്ക് വീണുപോകുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മസ്‌ക് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.