ന്യൂഡല്‍ഹി: യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അക്കൗണ്ടിംഗ് തട്ടിപ്പ്, സ്റ്റോക്ക് കൃത്രിമം എന്നീ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച 2023 ജനുവരി 3 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. .
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, കേസിലെ റിട്ട് ഹര്‍ജിക്കാരില്‍ ഒരാളായ അനാമിക ജയ്സ്വാളിന്റെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയായിരുന്നു ഹര്‍ജി തള്ളിയത്.