ഹിസ്ബുല്ല നേതാവിനെ നേവൽ റെയ്ഡിൽ പിടികൂടിയതായി ഇസ്രയേൽ സൈന്യം

ഹിസ്ബുല്ലയുടെ ഒരു മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനൻ പട്ടണമായ ബട്രൂണിൽ വെള്ളിയാഴ്ച നാവികസേന നടത്തിയ റെയ്ഡിൽ ഒരു മുതിർന്ന ഹിസ്ബുല്ല നേതാവിനെ പിടികൂടിയതായി ഇസ്രായേൽ സൈന്യം അറിയിക്കുകയായിരുന്നു.

ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. .

” ഒരു അജ്ഞാത സൈനിക സേന പുലർച്ചെ കടൽത്തീരത്ത് എത്തി, ഒരു കെട്ടിടം റെയ്ഡ് ചെയ്തു, ഒരാളെ പിടികൂടി. സ്പീഡ് ബോട്ടിൽ പുറപ്പെട്ടുപോയി’ ലെബനൻ്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു

റെയ്ഡ് ലെബനൻ അധികൃതരിൽ രോഷത്തിന് കാരണമായി. യുഎൻ സുരക്ഷാ കൗൺസിലിന് പരാതി നൽകാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ ഓഫിസ് അറിയിച്ചു.

ഇസ്രയേൽ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ലംഘിച്ചിരിക്കാമെന്ന് ലെബനീസ് ഗതാഗത മന്ത്രി അലി ഹാമി അഭിപ്രായപ്പെട്ടു.
പിടിക്കപ്പെട്ടയാൾ ഹിസ്ബുള്ള അംഗമാണെന്ന ഇസ്രായേലിൻ്റെ ആരോപണത്തെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല, അതേസമയം ഇയാൾ സിവിലിയൻ കപ്പലുകളുടെ ക്യാപ്റ്റനാണെന്ന് ഹമി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം, ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ, ഹിസ്ബുല്ലയുടെ നാസർ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിന്റെ കമാൻഡറെ തെക്കൻ ലബനനിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

Hezbollah operative captured in naval from Lebanon says Israel

More Stories from this section

family-dental
witywide