പത്തുവര്‍ഷത്തിലേറെയായി ഗാസയിലായിരുന്ന ഇസ്രായേല്‍ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഗാസ : 2014 ല്‍ ഹമാസ് കൊലപ്പെടുത്തിക്കൊണ്ടുപോയ ഇസ്രയേല്‍ സൈനികന്‍ സ്റ്റാഫ് സര്‍ജന്റ് ഒറോണ്‍ ഷാലിന്റെ മൃതദേഹം സൈന്യം കണ്ടെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന ഞായറാഴ്ച രാവിലെ അറിയിച്ചു. മൃതദേഹം ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവന്ന് അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അത് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു.

മൃതദേഹം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം ഐഡിഎഫും ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയും സംയുക്തമായാണ് നടത്തിയത്.

2014 ലെ ഗാസ യുദ്ധം എന്നും അറിയപ്പെട്ടിരുന്ന ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ ന്റെ സമയത്ത് യുദ്ധത്തില്‍ പരുക്കേറ്റ ഒറോണിനെ ഹമാസ് തീവ്രവാദ സംഘടന തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മരിച്ചതായാണ് വിവരം.

More Stories from this section

family-dental
witywide