
യുഎസ് ഇറക്കുമതിക്ക് ഇന്ത്യ എത്രയാണോ ചുങ്കം ഈടാക്കുന്നത് അതേ നിരക്കിൽ തന്നെ ഇന്ത്യക്കും ഈടാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇപ്പോൾ ഇന്ത്യ 100 ശതമാനം ചുങ്കം ഈടാക്കുന്നുണ്ട്. അതേ നിരക്കിൽ തന്നെ അവർക്കും ഇറക്കുമതി ചുങ്കം ചുമത്തും. ഏപ്രിൽ രണ്ടു മുതൽ ഇതു നിലവിൽ വരും.
ശത്രുവാണോ മിത്രമാണോ എന്നത് വിഷയമല്ല. ചൈന, തെക്കൻ കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അമേരിക്കയെ ചൂഷണം ചെയ്യുകയാണ് അവർക്കും അതേ അളവിൽ തന്നെ ഇറക്കുമതി ചുങ്കം ചുമത്തും ട്രംപ് അറിയിച്ചു. കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനക്കും താരിഫ് ഏർപ്പെടുത്തിയതിനെ ട്രംപ് ശരിവച്ചു.
അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
“ഭൂമിയിലെ എല്ലാ രാജ്യങ്ങളും നമ്മെ പതിറ്റാണ്ടുകളായി പറ്റിച്ചുകൊണ്ടിരിക്കുകയാണ്, ഇനി അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.” ട്രംപ് പറഞ്ഞു.
“നമ്മൾ ട്രില്യൺ കണക്കിന് ഡോളർ സമാഹരിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തൊഴിലവസരങ്ങൾ നമ്മുടെ രാജ്യത്ത് സൃഷ്ടിക്കും,” അദ്ദേഹം പറഞ്ഞു.
“താരിഫുകൾ അമേരിക്കൻ തൊഴിലവരസരങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്,” നമ്മൾ ഏർപ്പെടുത്തുന്ന ഉയർന്ന ലെവികൾ “അമേരിക്കയെ വീണ്ടും സമ്പന്നമാക്കുക” എന്ന തന്റെ പ്രതിജ്ഞ നിറവേറ്റാൻ സഹായിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
“അല്പം അസ്വസ്ഥതകൾ ഉണ്ടാകും, പക്ഷേ അതിൽ കുഴപ്പമില്ല. അത് അധികമാകില്ല,” ട്രംപ് പറഞ്ഞു. ഏപിൽ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രിൽ രണ്ടു താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
അമേരിക്കയിൽ നിരവധി നികുതി ഇളവുകളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റിന് അരികിൽ തൊട്ടുപിന്നിലായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഉണ്ടായിരുന്നു. അമേരിക്കൻ ഫസ്റ്റ് ലേഡി മെലാനിയ ട്രംപും ഇലോൺ മസ്കും ഗാലറിയിൽ ഉണ്ടായിരുന്നു. ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി റിപ്പബ്ളിക്കൻ വനിതാ നേതാക്കൾ എല്ലാം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. റിപ്പബ്ളിക്കൻ നേതാക്കൾ മിക്കവരും പ്രതിഷേധിക്കുന്ന പ്ളക്കാർഡുകൾ പിടിച്ചിരുന്നു.
100% import tariff to be implemented for India from April 2 by Trump