കാലിഫോര്‍ണിയ കാട്ടുതീ പടര്‍ന്നതോടെ പാലിസേഡ്സ് ഗ്രാമം തിരിച്ചറിയാൻ കഴിയാത്ത രീതിയില്‍ നശിച്ചു. കാലിഫോർണിയയിലെ പാലിസേഡ്‌സ് വില്ലേജിലെ 100 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റ് കാട്ടുതീയിൽ പൂര്‍ണമായി നശിച്ചു.
സോഷ്യൽ മീഡിയ വീഡിയോയില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൻ്റെ പഴയ അവസ്ഥയും കത്തിയ ശേഷമുള്ള അവസ്ഥയും ഒരാള്‍ പങ്കുവെട്ടു. സ്റ്റാർബക്സ് കെട്ടിടത്തിന് 100 വർഷം പഴക്കമുണ്ട്.1924 ൽ കമ്മീഷൻ ചെയ്തുവെന്നും പറയുന്നു. 11,000 ഏക്കറിലാണ് തീ പടർന്നത്. ആയിരത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ കത്തിനശിക്കുകയോ ചെയ്തു. മാലിബു, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ കനത്ത നാശനഷ്ടം നേരിട്ട. ജലക്ഷാമം അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചു.
ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീയിൽ ഇപ്പോൾ അഞ്ച് പേർ മരിക്കുകയും 1000-ത്തിലധികം കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 100 മൈൽ വേഗത്തിലുള്ള കാറ്റ് തീ പടരാൻ കാരണമായി.