മഹാ കുംഭമേളക്കെത്തിയവരുടെ തിരക്ക് ഡൽഹി റയില്‍വേ സ്റ്റേഷനില്‍ ദുരന്തത്തിൽ കലാശിച്ചു, 15 മരണം

ഡൽഹി: മഹാ കുംഭമേളയ്ക്കായി പോകുന്നവര്‍ക്കായുള്ള രണ്ട് പ്രത്യേക ട്രെയിനുകള്‍ വൈകിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും 15 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്ത് പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ് സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളില്‍ രാത്രി എട്ട് മണിയോടെ പ്രയാഗ്രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം.

റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്റ്റേഷനിലേക്കുള്ള യാത്രയിലാണെന്നും അവര്‍ പറഞ്ഞു. ട്രെയിന്‍ വന്നപ്പോള്‍ പ്ലാറ്റ്ഫോമില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്.

More Stories from this section

family-dental
witywide