
ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് നിരവദി വിമാന സര്‍വ്വീസുകളെ ബാധിച്ചു. 15 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും, നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു.
ഡല്‍ഹി, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ കാറ്റ് പൊടിക്കാറ്റ് വീശി. വിമാനങ്ങള്‍ വൈകുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാനും സാധ്യമെങ്കില്‍ യാത്ര ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മരങ്ങള്‍ക്കടിയില്‍ നില്‍ക്കരുതെന്നും , സുരക്ഷിതമല്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടരുത്. വൈദ്യുത ഉപകരണങ്ങള്‍ പ്ലഗില്‍ നിന്നും ഊരിവയ്ക്കുക. ജലാശയങ്ങളില്‍ നിന്ന് ഉടന്‍ പുറത്തുകടക്കുക തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകളും അധികാരികള്‍ നല്‍കിയിട്ടുണ്ട്.
ലോധി ഗാര്‍ഡന്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും മരക്കൊമ്പുകള്‍ കടപുഴകി വീണു, ശക്തമായ കാറ്റില്‍ മരങ്ങള്‍ ആടിയുലയുന്നതും ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ പറക്കുന്നതും വിവിധ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലേക്കും പറന്നു വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
#WATCH | Delhi: Branches of trees fell after the National Capital experienced dust storm in several areas.
— ANI (@ANI) April 11, 2025
(Visuals from Mandi House) pic.twitter.com/WDIFs9tv8r