ആശമാരെ ‘നിരാശ’രാക്കാന്‍ ആരോഗ്യവകുപ്പ്, സമരത്തെ നേരിടാന്‍ 1500 ഹെല്‍ത്ത് വോളണ്ടിയേഴ്സ്

തിരുവനന്തപുരം : ഇരുപതാം ദിവസത്തേക്ക് കടന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ ഹെല്‍ത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. ആദ്യഘട്ടമെന്ന നിലയില്‍ 1500 ഹെല്‍ത്ത് വോളണ്ടിയേഴ്സിനാണ് പരിശീലനം നല്‍കുക. ഇതിനായി 11,70,000 രൂപ അനുവദിച്ചു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ മുടങ്ങുന്നു എന്ന് കാട്ടിയാണ് ബദല്‍ പരിശീലനം നല്‍കാന്‍ ഉത്തരവിറക്കിയത്.50 പേരുള്ള 30 ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 250 പേര്‍ക്ക് പരിശീലനം നല്‍കും. കോട്ടയം പാലക്കാട് ജില്ലകളില്‍ 200 പേര്‍ക്കും പരിശീലനം നല്‍കുന്നു. ആരോഗ്യവകുപ്പ് കണക്കുപ്രകാരം 1800 ആശ വര്‍ക്കേഴ്സ് ആണ് സമരത്തില്‍ ഉള്ളത്.

More Stories from this section

family-dental
witywide