കേരളം ഇതെങ്ങോട്ടാ…കൂട്ടുകാരിയെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് 16കാരനെ സമപ്രായക്കാര്‍ മര്‍ദിച്ചു

തിരുവനന്തപുരം: താമരശ്ശേരിയില്‍ പതിനാറുകാരന്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറുംമുമ്പ് സമാനമായ മറ്റൊരു സംഭവം. പുറത്ത്. തിരുവനന്തപുരം വിതുരയില്‍ കൂട്ടുകാരിയെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വാഴത്തോട്ടത്തില്‍ വിളിച്ചുവരുത്തി പതിനാറുകാരനെ സമപ്രായക്കാര്‍ മര്‍ദിച്ചു. തൊളിക്കോട് പനയ്‌ക്കോട് മേഖലയിലാണ് സംഭവം. കഴിഞ്ഞ മാസം 16നു നടന്ന സംഭവത്തിന്റെ വിഡിയോ പതിനാറുകാരന്റെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. സംഭവം പുറത്തു പറയാതിരിക്കാന്‍ പതിനാറുകാരനെയും അനുജനെയും മറ്റ് കുട്ടികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മര്‍ദനമേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 3 പേരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും.

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയവരാണ് മര്‍ദനമേറ്റ പതിനാറുകാരനും മര്‍ദിച്ചവരില്‍ രണ്ടു പേരും. മൂന്നാമത്തെയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പതിനാറുകാരനോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മൂന്നു പേരില്‍ ഒരാള്‍ മുഖത്ത് അടിക്കുന്നത് ദൃശ്യത്തിലുണ്ട്. നിലത്തു വീണതിനെത്തുടര്‍ന്നു, പിന്നാലെ വന്നയാള്‍ പുറത്ത് കയറിയിരുന്ന് മുഖത്ത് മര്‍ദിച്ചു. ഇതിനിടെ നിലവിളിച്ച കുട്ടിയെ ആക്രമിക്കാനും ആക്രോശിക്കുന്നുണ്ട് .

More Stories from this section

family-dental
witywide