ടെക്സസിൽ 15 കാരന്റെ കൈയിൽ നിന്ന് വെടിപൊട്ടി, സഹോദരന് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛനും മരിച്ചു

ടെക്സസ് സിറ്റി: ടെക്സസ് സിറ്റിയിൽ 15 വയസ്സുള്ള കൗമാരക്കാരന്റെ വെടിയേറ്റ് വെടിയേറ്റ് 17 കാരനായ സഹോദരൻ കൊല്ലപ്പെട്ടു. വെടിയേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പിതാവും മരിച്ചു. ജോഷ്വ ഗോൺസാലസ് എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. സഹോദരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൂത്തമകന് വെടിയേറ്റതോടെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് ജൂലിയൻ ജെയ് ഗോൺസാലസ് ഹൃദയാഘാതം മൂലം മരിച്ചത്. ആർട്ടിസ്റ്റിക് ഇമേജ് ടാറ്റൂ സ്റ്റുഡിയോയുടെ ഉടമയായിരുന്നു പിതാവ്. പൊലീസ് 15കാരനെ ചോദ്യം ചെയ്തെങ്കിലും കേസെടുത്തില്ല. കുട്ടിയെ അമ്മയുടെ കൂടെ പറഞ്ഞുവിട്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു.

17 year old boy killed after 15 year old brother fired accidently

More Stories from this section

family-dental
witywide