
ബെംഗളൂരു: പ്രണയം തുറന്നുപറഞ്ഞ 18 വയസ്സുകാരിയെ പിതാവ് അടിച്ചുക്കൊന്നു. ബെംഗളൂരുവിലെ ബീദറിലാണ് ദാരുണ സംഭവം. കുടുംബാംഗങ്ങള്‍ വീട്ടിലില്ലാത്ത സമയത്താണ് തന്റെ പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടി പിതാവിനെ അറിയിച്ചത്. അതെച്ചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടായി.
പ്രണയബന്ധത്തില്‍ നിന്നും പിന്മാറാന്‍ പിതാവ് നിര്‍ബന്ധിച്ചെങ്കിലും കഴിയില്ലെന്നും പ്രണയിക്കുന്ന ആളെത്തന്നെ വിവാഹം കഴിക്കണമെന്നും നിലപാടെടുത്തതോടെ പെണ്‍കുട്ടിയെ പിതാവ് മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി അപ്പോള്‍ത്തന്നെ മരണപ്പെട്ടു.
Tags: