
സാൻ അന്‍റോണിയോ: ബാർ-ബി-ക്യു റസ്റ്ററന്‍റിൽ നിന്ന് ചൂടുള്ള ബാർബിക്യൂ സോസ് വീണ് പൊള്ളലേറ്റ 19 വയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജെനസിസ് മോണിറ്റി എന്ന യുവതിക്കാണ് 2.8 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2023 മേയ് മാസത്തിലാണ് സംഭവം. സാൻ അന്‍റോണിയോയിലെ ബിൽ മില്ലർ റസ്റ്റോറന്റിലാണ് സംഭവം.
റസ്റ്ററന്‍റിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി ടാക്കോകൾ ഓർഡർ ചെയ്ത മോണിറ്റിയ, സോസ് കണ്ടെയ്നർ എടുക്കുന്നതിനിടെ അത് കാലിൽ വീഴുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. റസ്റ്ററന്‍റിന് 1.9 മില്യൻ ഡോളർ പിഴയും മോണിറ്റിയുടെ മാനസികവും ശാരീരികവുമായ വേദനകൾക്ക് 900,000 ഡോളറും ചികിത്സാ ചെലവുകൾക്ക് 25,000 ഡോളറും നൽകാനാണ് ജൂറി ഉത്തരവിട്ടത്.