പെൻസിൽവാനിയയിലെ ആശുപത്രിയിൽ വെടിവയ്പ്, അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

യോർക്ക്, പെൻസിൽവാനിയ : പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ വെടിവയ്പ്. അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി. പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തി. സംഭവത്തിൽ അക്രമിയുടെ വെടിയേറ്റ് ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.

ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49) എന്ന വ്യക്തിയാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോൾ ഇയാൾ ഒരു വനിതാ സ്റ്റാഫ് അംഗത്തെ തോക്കിൻമുനയിൽ നിർത്തിയിരിക്കുകയായിരുന്നു.

വെസ്റ്റ് യോർക്ക് ബറോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ആൻഡ്രൂ ഡുവാർട്ടെ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

2 dead at Pennsylvania hospital shooting

More Stories from this section

family-dental
witywide