അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ ട്രംപിന്റെ ആദ്യ ഭീഷണി! ‘ഫെബ്രുവരി ഒന്ന് മുതൽ കാനഡക്കും മെക്സിക്കോക്കും 25 ശതമാനം നികുതി ഏർപ്പെടുത്തും’

വാഷിങ്ടണ്‍: അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് ഭീഷണി മുഴക്കി രം​ഗത്തെത്തിയത്. നേരത്തെയും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്‌സിക്കോയും പരാജയപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു.

മറ്റ് രാജ്യങ്ങളെ സമ്പന്നമാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാരെ സമ്പന്നമാക്കാന്‍ വിദേശ രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെ സുവര്‍ണകാലം തുടങ്ങിയെന്ന പ്രഖ്യാപനവുമായാണ് 47-ാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണം ആരംഭിച്ചത്. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യു.എസ്സിനെ മഹത്തരവും സമ്പന്നവുമാക്കുമെന്ന തിരഞ്ഞെടുപ്പുപ്രചാരണവാഗ്ദാനം അദ്ദേഹം പറഞ്ഞു.

25 percentage tax impose to Canada and mexico, says Trump

More Stories from this section

family-dental
witywide