റഷ്യയിലെ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടി; വടക്കാഞ്ചേരിയിൽ 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ എത്തിപ്പെട്ട മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. റഷ്യന്‍ പൗരത്വമുള്ള സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷന്‍ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്‌സിയുടെയും പരുക്കേറ്റ ജെയിന്റെ പിതാവ് കുര്യന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചുരുങ്ങിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂന്നു പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളായ ജെയിന്‍, ബിനില്‍ എന്നിവരെ റഷ്യയിലെ കൂലിപ്പട്ടാളത്തില്‍ എത്തിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസം മുമ്പ് ബിനിലും കൊല്ലപ്പെട്ടു.

യുക്രൈനെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനില്‍ മരിച്ചതെന്ന് എംബസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റഷ്യന്‍ കൂലി പട്ടാളത്തില്‍ബിനിലിന്റെ കൂടെ അകപ്പെട്ട തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് യുക്രൈന്‍ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു.

More Stories from this section

family-dental
witywide