
കൊച്ചി: കാക്കനാട് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിൽ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം കാക്കനാട്ടെ ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
തൂങ്ങിക്കിടക്കുന്ന നിലയിലാണ് രണ്ട് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഒരാളെ മുറിക്കകത്തെ കട്ടിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണം നടക്കുകയാണ്.
Tags: