കുവൈത്ത് സിറ്റി: തണുപ്പില്‍ നിന്നും രക്ഷനേടാന്‍ താമസിക്കുന്ന മുറിയില്‍ തീ കൂട്ടി കിടന്ന 3 ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു. വീട്ടുജോലിക്കാരായ തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികള്‍ മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അപകടനില തരണം ചെയ്തിട്ടില്ല. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് വിവരം.
കൊടുംതണുപ്പില്‍ ചൂടിനായി മുറിയില്‍ തീ കൂട്ടി, കുവൈറ്റില്‍ വിഷപ്പുക ശ്വസിച്ച് തമിഴ്‌നാട് സ്വദേശികളടക്കം 3 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
January 22, 2025 7:49 AM