കളമശേരിയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം; 2 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും, സ്‌കൂള്‍ അടച്ചു

കൊച്ചി: കൊച്ചി കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ കുട്ടികളില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ലക്ഷണങ്ങള്‍ കണ്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളില്‍ ഉടന്‍ പരിശോധന നടത്തും. 3 കുട്ടികള്‍ക്ക് രോഗബാധയുണ്ടെന്നും രണ്ടുപേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നുമാണ് വിവരം.

നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide