
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു യു.സ് പൗരന്‍ പിടിയിലായി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കുറ്റം ചുമത്തിയതായി നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ട്രംപിനെയും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് യുഎസ് ഉദ്യോഗസ്ഥരെയും ആക്രമിക്കാനും കൊലപാതകത്തിനും ഭീഷണിപ്പെടുത്തിയതിന്’ 32 കാരനായ ഷോണ്‍ മോണ്‍പര്‍ ആണ് പിടിയിലായത്.
‘മിസ്റ്റര്‍ സാത്താന്‍’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ഉപയോക്താവ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഭീഷണികളെക്കുറിച്ച് എഫ്ബിഐക്ക് അടിയന്തര സന്ദേശം ലഭിച്ചതായി ഡിഒജെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തില്‍ അത് മോണ്‍പറിന്റെ വീട്ടില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. ജൂലൈയില്‍ ഒരു പ്രചാരണ റാലിക്കിടെ ട്രംപ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നിന്നുള്ളയാളാണ് മോണ്‍പര്‍. ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ, മോണ്‍പര്‍ ഒരു തോക്ക് പെര്‍മിറ്റ് നേടിയിരുന്നുവെന്നും വെടിമരുന്ന് ശേഖരിച്ചുവെച്ചിട്ടുണ്ടെന്നും’ തന്റെ അക്കൗണ്ടില്‍ നിന്ന് അഭിപ്രായപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.