
കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ചൊവ്വാഴ്ച രാത്രി റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. 20 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. രാത്രി 11.26 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല.
Tags: