
വാഷിംഗ്ടൺ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന്, കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കനത്ത മഞ്ഞും മഴയുമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകളുടെ യാത്ര തടസ്സപ്പെടുകയും വൈദ്യുതി മുടക്കമുണ്ടാകുകയും ചെയ്തു. 2,400-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് കൂടുതൽ വൈകുകയും ചെയ്തതായി ട്രാക്കിംഗ് വെബ്‌സൈറ്റുകളായ Poweroutage.us, FlightAware എന്നിവ റിപ്പോർട്ട് ചെയ്തു.
നാഷണൽ വെതർ സർവീസ് (NWS) വാഷിംഗ്ടണിൽ മഞ്ഞുവീഴ്ച പ്രവചിച്ചു. പ്രസിഡൻറ് ജോ ബൈഡൻ കാലാവസ്ഥ പ്രശ്നങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ബാധിത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ തയ്യാറാണെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. മിസ്സൗറി സ്റ്റേറ്റ് ഹൈവേ പട്രോൾ സംഘം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം വാഹന യാത്രികർ കുടുങ്ങി.
356 അപകടങ്ങളുണ്ടായെന്നും സ്റ്റേറ്റ് ഏജൻസി ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഇടിമിന്നൽ തെക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നും മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നും വൈദ്യുതി മുടക്കത്തിന് കാരണമാകുമെന്നും NWS മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രി ഫാരൻഹീറ്റിന് താഴെ (മൈനസ് 18 ഡിഗ്രി സെൽഷ്യസ്) വരെ താപനില കുറയും.
കെൻ്റക്കി, മിസോറി, വിർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും റോഡുകൾ വൃത്തിയാക്കാൻ എമർജൻസി മാനേജ്‌മെൻ്റ് പ്രവർത്തിക്കുന്നതിനാൽ ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.
5 dead in US after heavy snowfall and bad weather