
ടെൽ അവീവ്: കൈയിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗാസയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ പത്ത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികർ. കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ യഹവ് ഹദർ (20), ഗൈ കാർമിയേൽ (20), യോവ് ഫെഫർ (19), അവിയൽ വൈസ്മാൻ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
കെട്ടിടത്തിനുള്ളിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി. സ്ഫോടനത്തിൽ സൈനികർ നിന്ന കെട്ടിടം തകർന്നുവീണു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മരണവിവരം സൈനികരുടെ കുടുംബങ്ങളെ അറിയിച്ചെന്നും അധികൃതർ പറഞ്ഞു.
5 Israel soldiers killed in Gaza after explosion