യുഎസിലെ മസാച്യുസെറ്റ്‌സ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ ജോലി ചെയ്യുന്ന 5 നഴ്സുമാര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍- അന്വേഷണം

വാഷിംഗ്ടണ്‍ : അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ജനറല്‍ ബ്രിഗാം ന്യൂട്ടണ്‍-വെല്ലസ്ലി ആശുപത്രി ഒരു അപൂര്‍വ്വ പ്രശ്‌നം നേരിടുകയാണ്. ആശുപത്രിയിലെ അഞ്ചാം നിലയില്‍ ജോലി ചെയ്തിരുന്ന അഞ്ച് നഴ്സുമാര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തി. മാത്രമല്ല, ഇവരുള്‍പ്പെടെ അഞ്ചാം നിലയിലെ പ്രസവ യൂണിറ്റിലെ ആകെ 11 ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ച അഞ്ചുപേരുടെയും നില ഗുരുതരമല്ല, രോഗം ആരംഭ ഘട്ടത്തിലാണ്.

സംഭവത്തെത്തുടര്‍ന്ന് ബോസ്റ്റണ്‍ ഏരിയയിലുള്ള ഒരു ആശുപത്രി ജനറല്‍ ബ്രിഗാം ന്യൂട്ടണ്‍-വെല്ലസ്ലി ആശുപത്രി അന്വേഷണം നടത്തുന്നുണ്ട്. ബോസ്റ്റണില്‍ നിന്ന് ഏകദേശം 10 മൈല്‍ പടിഞ്ഞാറാണ് ആശുപത്രിയുള്ളത്.

”ബ്രെയിന്‍ ട്യൂമറിന്റെ വികസനവുമായി ബന്ധപ്പെട്ട് അപകടസാധ്യത അന്വേഷണത്തില്‍ കണ്ടെത്തിയില്ല,” ആശുപത്രിയിലെ അസോസിയേറ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോനാഥന്‍ സോണിസും ചീഫ് നഴ്സിംഗ് ഓഫീസര്‍ സാന്‍ഡി മ്യൂസും ഒരു പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് അന്വേഷണം നടത്തിയതായും ആശുപത്രി പറഞ്ഞു. ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, ജലവിതരണം, സമീപത്തുള്ള എക്‌സ്-റേകള്‍, താഴത്തെ നിലയിലെ കീമോതെറാപ്പി ചികിത്സ എന്നിവയുമായൊന്നും നഴ്‌സുമാരുടെ ആരോഗ്യ പ്രശ്‌നത്തിന് ബന്ധമില്ലെന്നാണ് അധികൃതരുടെ വാദം.

ന്യൂട്ടണ്‍-വെല്ലസ്ലി ആശുപത്രിയിലെ നഴ്സുമാര്‍ക്ക് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്സ് നഴ്സസ് അസോസിയേഷന്‍ (എംഎന്‍എ), അന്വേഷണം തുടരുമെന്ന് അറിയിച്ചു.

‘ഇപ്പോള്‍, ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗം സ്വതന്ത്രവും ശാസ്ത്രീയവുമായ ഒരു അന്വേഷണം പൂര്‍ത്തിയാക്കുക എന്നതാണ്, ആ ശ്രമം പുരോഗമിക്കുകയാണ്, കൂടുതല്‍ ആഴ്ചകള്‍ എടുത്തേക്കാം’ എംഎന്‍എ വക്താവ് ജോ മാര്‍ക്ക്മാന്‍ പറഞ്ഞു.

More Stories from this section

family-dental
witywide