
ന്യൂഡല്‍ഹി : കുംഭമേളയ്ക്കിടെയുണ്ടായ തിക്കിനും തിരക്കിനും സമാനമായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ തിരക്ക് അനുഭവപ്പെട്ടു. 5 ട്രെയിനുകള്‍ വൈകിയതാണ് വന്‍ തിരക്കിന് കാരണമായത്.
എന്നാല്‍, തിരക്ക് നിയന്ത്രിക്കാനായെന്നും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ ഉടനടി സ്വീകരിച്ചുവെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.