വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ, അനധികൃത കുടിയേറ്റക്കാർക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിച്ചു തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം നടന്ന ഒരു വലിയ ഓപ്പറേഷനിൽ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തി.
🚨DAILY IMMIGRATION ENFORCEMENT REPORTING FROM ICE🚨
— The White House (@WhiteHouse) January 24, 2025
538 Total Arrests
373 Detainers Lodged
Examples of the criminals arrested below 🔽🔽🔽
യുഎസ് അധികൃതർ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും സൈനിക വിമാനം ഉപയോഗിച്ച് നൂറുകണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തതായി കണക്കുകൾ പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു
“ഒരു ഭീകരവാദിയെന്ന് സംശയിക്കപ്പെടുന്നയാൾ, ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട നിരവധി കുറ്റവാളികൾ എന്നിവരുൾപ്പെടെ 538 അനധികൃത കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തു,” ലീവിറ്റ് വ്യാഴാഴ്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനം പുരോഗമിക്കുകയാണെന്നും ട്രംപ് വാക്കു പാലിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
538 illegal immigrants arrested in US, deported on military plane