
തിരുവനന്തപുരം: കേരളത്തിലുള്ള 104 പാകിസ്ഥാനികളില്‍ 59 പേര്‍ക്ക് ഉടനടി രാജ്യംവിടാന്‍ നോട്ടീസ് നല്‍കി പൊലീസ്. 45 പേര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. അതേസമയം, 14 വര്‍ഷത്തിലേറെയായി ഇവിടെ തങ്ങുന്നവര്‍ക്ക് പൗരത്വം ലഭിക്കും. ഇവര്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
55 പേര്‍ സന്ദര്‍ശക വിസയിലും 3 പേര്‍ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. സന്ദര്‍ശക വിസയിലെത്തിയവര്‍ 27നും മെഡിക്കല്‍ വിസക്കാര്‍ 29 നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും.