
അമരാവതി: രാജ്യത്തെ നടുക്കി വീണ്ടും പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറിയും ദുരന്തവും. ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർക്ക് ജീവൻ നഷ്ടമായി. അനക്പള്ളി ജില്ലയിലെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് നാടിനെ നടുക്കിയ പൊട്ടിത്തെറി ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ പലരെയും തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.