ഇന്ത്യയെ നടുക്കി വീണ്ടും മാവോയിസ്റ്റ് ആക്രമണം, ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഇന്ത്യയെ നടുക്കി വീണ്ടും ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം. ബീജപൂരില്‍ ഉണ്ടായ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു. റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് സുരക്ഷാ സൈനികരുടെ വാഹനം പാടെ തകര്‍ന്നെന്ന് ബസ്തര്‍ റേഞ്ചിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വാധീനമുള്ള ജില്ലയാണ് ബീജാപൂര്‍. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

More Stories from this section

family-dental
witywide