പതിനഞ്ചുകാരിയെ പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികള്‍ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ആറാം ക്ലാസുകാരന്‍, കേരളത്തെ ഞെട്ടിച്ച് കോഴിക്കോട്

കോഴിക്കോട് : കോഴിക്കോട് 10-ാംക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പതിമൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ത്ഥികളാണെന്ന് വിവരം. കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരന്‍ പീഡനദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതായും പറയുന്നു.

നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. പൊലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാര്‍ഥികളെയും സിഡബ്ല്യുസിക്ക് മുന്‍പാകെ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide