തൃശ്ശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഉക്രൈയിന്‍ – റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.
ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജെയിന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായി അറിയുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ സ്വദേശിയായ മറ്റൊരാളും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. കല്ലൂര്‍ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രനാ (36) നാണ് റഷ്യന്‍ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രയ്ൻ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
A Malayali Russian mercenary army killed on the battlefield another injured.