തിരുവനന്തപുരം : വിഴിഞ്ഞത്ത് ബസില്‍ ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈ അറ്റുപോയതോടെ രക്തം വാര്‍ന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം 4.30ന് ഓടോ പുളിങ്കുടി ജംഗ്ഷനിലായിരുന്നു അപകടം. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ബസിന്റെ സൈഡ് സീറ്റിലിരുന്ന ബെഞ്ചിലാസ് ഓടിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയി. അബദ്ധത്തില്‍ പുറത്തേക്ക് ആയ കൈ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് പൂര്‍ണമായും അറ്റുപോയി. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
ബെഞ്ചിലാസ് സഞ്ചരിച്ച ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിന് റോഡിന്റെ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം.